അനുകരണ കലയില്‍ വിസ്മയങ്ങള്‍ തീര്‍ത്തൊരു സ്ത്രീസാന്നിധ്യം

September 26, 2018

അനുകരണലോകത്തെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് സജിത. പാലക്കാട് ജില്ലയിലെ ആലത്തൂരാണ് സജിതയുടെ സ്വദേശം. ചെറുപ്പം മുതല്‍ക്കേ അനുകരണ കലയില്‍ ആതീവ താല്‍പര്യമുണ്ടായിരുന്നു ഈ കലാകാരിക്ക്.

സ്‌കൂള്‍ തലത്തിലും കോളജ് തലത്തിലുമെല്ലാം നിരവധി മിമിക്രി മത്സരങ്ങളില്‍ സജിത പങ്കെടുത്തു. എപ്പോഴും വിജയം സരിതയ്ക്ക് തന്നെ. മിമിക്രിയില്‍ സജിതയുടെ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്താറുണ്ട്. കുടുംബശ്രീയുടെ വിവിധ മത്സരവേദികളിലും നിറ സാന്നിധ്യമാണ് സജിത ഇന്ന്.

ആലത്തുര്‍ കോ ഓപ്പറേറ്റീവ് കോളേജിലെ എംകോം വിദ്യാര്‍ത്ഥിനിയാണ് സജിത. മികച്ച ഒരു കലാകാരി ആവുക എന്നതാണ് സജിതയുടെ വലിയ സ്വപ്നം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാ സജിതയുടെ ഈ ആഗ്രഹത്തിന് മികച്ച പിന്തുണയും പ്രോത്സാഹനവും നല്‍കിവരുന്നു.

അനുകരണ കലയിലെ സജിതയുടെ വിസ്മയങ്ങള്‍ കാണാം