‘ശേഷം സ്‌ക്രീനിൽ’; ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ വിശേഷങ്ങളിലൂടെ…

October 26, 2018

മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോസ് സെബാസ്റ്റ്യാനാണ്. കച്ചവടക്കാരന്റെ വേഷത്തിൽ ടൊവിനോ എത്തുന്ന ചിത്രത്തിൽ ഹമീദ് എന്ന മുസ്ലീം ചെറുപ്പക്കാരനായാണ് താരം എത്തുന്നത്. ടൊവിനോയുടെ അമ്മയായി സിനിമയിൽ വേഷമിടുന്നത് ഉറുവ്വശിയാണ്.

മികച്ച സിനിമകൾ സമ്മാനിച്ച താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞാൽ ചിത്രം വെള്ളിത്തിരയിൽ എത്തും. മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച ഉറുവശി ടൊവിനോ കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ കഥ മനസ്സിൽ കണ്ടപ്പോൾ തന്നെ അമ്മയുടെ സ്ഥാനത്ത്  ഉറുവ്വശി ചേച്ചിയുടെ മുഖമാണ് വന്നതെന്നും കഥയുമായി സമീപിച്ചപ്പോൾ സമ്മതം മൂളിയെന്നും സംവിധായകൻ ജോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും വിത്യസ്ത ലുക്കില്‍ ചിത്രത്തിൽ എത്തിയതോടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നല്ലൊരു കുടുംബ ചിത്രം കൂടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസ് സെബാസ്റ്റ്യൻ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ജോസ് സെബാസ്റ്റിയന്റേതു തന്നെയാണ്.

ടൊവിനോയ്ക്കും ഉറുവ്വശിക്കും പുറമെ ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.