‘ഇത് താരോദയത്തിന്റെ വേദി’; 62-മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു…

October 26, 2018

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. അറുപത്തിരണ്ടാമത് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ നിരവധി താരങ്ങളാണ് എത്തിച്ചേർന്നത്. കേരളത്തിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടാകുന്നത്.

മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ചയാണ് സമാപിക്കുന്നത്. രാവിലെ ഏഴു മണിക്ക് അണ്ടർ 17 ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെയാണ്  മീറ്റ് ആരംഭിച്ചത്. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയർത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയാകും. സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാരായി നിലകൊള്ളുന്നത്.