‘ഇത് മറഡോണ സ്റ്റൈൽ’; താരങ്ങൾക്കൊപ്പം വിജയമാഘോഷിച്ച് ഇതിഹാസതാരം, വീഡിയോ കാണാം..

November 27, 2018

താരങ്ങൾക്കൊപ്പം വിജയമാഘോഷിച്ച് ഇതിഹാസതാരം മറഡോണ. മെക്‌സിക്കന്‍ രണ്ടാം ഡിവിഷനില്‍ സിനലാവോ ഡോറഡോസ് ക്ലബ് ഫൈനലില്‍ എത്തിയതിന്റെ വിജയമാണ് മറഡോണ താരങ്ങൾക്കൊപ്പം ആഘോഷിച്ചത്. മെക്‌സിക്കന്‍ രണ്ടാം ഡിവിഷനില്‍ ഡീഗോ മറഡോണ പരിശീലിപ്പിക്കുന്ന സിനലാവോ ഡോറഡോസ് ക്ലബ് ഫൈനലില്‍ എത്തിയത്.

ലിഗ എംഎക്‌സ് സീസണില്‍ മിനെറോസിനെ ഇരുപാദങ്ങളിലായി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ടീമിന്റെ വിജയം പട്ടു പാടി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. താരങ്ങള്‍ക്കൊപ്പം പാട്ടുപാടി മറഡോണ വിജയം ആഘോഷിച്ചതിന്റെ വീഡിയോ കാണാം…