ചിരിയുടെ മധുരം പകരാൻ ‘ലഡു’ എത്തുന്നു

November 15, 2018

പ്രേക്ഷകര്‍ക്ക് ചിരിയുടെ മധുരം പകരാന്‍ ‘ലഡു’ തീയറ്ററുകളിലേക്ക്.നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തില്‍ ബാലു വര്‍ഗ്ഗീസ്, ശബരീഷ് വര്‍മ്മ, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുഹൃത്തുക്കളായ മൂന്നു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും കോമഡിയുമെല്ലാം ചിത്രത്തിലുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

അരുണ്‍ ജോര്‍ജ്ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സാഗര്‍ സത്യനാണ്.ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ നടി സൂര്യ ഗായത്രിയാണ്.ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിജോ വിജയകുമാര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

ഗൗതം ശങ്കറാണ് ‘ലഡു’വിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. രാജേഷ് മുരുകേശന്‍ സംഗീതവും ലാല്‍ കൃഷ്ണ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ വിനോദ് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മണം.

അതേസമയം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ എത്തിയിരുന്നു. ലഡു ടീം അംഗങ്ങളെ നിറഞ്ഞ ആരവത്തോടെയാണ് കോളേജിലെ കുട്ടികൾ സ്വീകരിച്ചത്. സ്വീകരണത്തിന്റെ വീഡിയോ കാണാം..