‘കലിയുഗ’ത്തിന്റെ ആരംഭമോ? മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷ് ശിവൻ…

November 25, 2018

മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹനലാൽ സന്തോഷ് ശിവ. വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും  ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലും സന്തോഷ് ശിവനും കലിയുഗം എന്ന ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ അതേക്കുറിച്ച് ഔദ്യോഗികമായി റിപ്പ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല.

അതേസമയം മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് ശിവൻ. ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. പിന്നീട് അഹം, യോദ്ധ, ഗാന്ധർവ്വം, പവിത്രം, നിർണയം കാലാപാനി, ഇരുവർ തുടങ്ങി മോഹൻലാലിൻറെ ഒട്ടേറെ ചിത്രങ്ങൾക്ക് ക്യാമാറ ചലിപ്പിച്ചത് സന്തോഷ് ശിവനാണ്.

അതേസമയം കലിയുഗത്തിൽ സംവിധായകനായായിരിക്കും സന്തോഷ് ശിവൻ വേഷമിടുന്നത്. എന്നാൽ സന്തോഷ് ശിവൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പുതിയ ചിത്രവുമായി ബന്ധപ്പെട്ടതാണോ എന്നറിയില്ല.