ബാലൻ ഡി ഓർ പുരസ്‌കാരം കരസ്ഥമാക്കി ലൂക്കാ മോഡ്രിച്ച്..

December 4, 2018

ലോകത്തെ  മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ക്രൊയേഷ്യന്‍ താരം  ലൂക്കാ മോഡ്രിച്ചിന്.  ചരിത്രത്തിലെ ആദ്യ മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കി. മികച്ച യുവകളിക്കാരനുള്ള പുരസ്കാരം  ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ കരസ്ഥമാക്കി.

ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരവും യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും നേടിയ ലൂക്ക മോഡ്രിച്ച്. ആദ്യമായാണ് ഒരു ക്രൊയേഷ്യന്‍ താരം പുരസ്കാരം നേടുന്നത്. മെസിയും റോണോള്‍ഡോയും കഴിഞ്ഞ 10 വര്‍ഷമായി കയ്യടക്കി വച്ചിരിക്കുന്ന കിരീടമാണ് ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച നായകന്‍ മോഡ്രിച്ച് സ്വന്തമാക്കിയത്.

Read also: ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച താരം മോഡ്രിച്ച്

പുരസ്കാര ജേതാവിനുള്ള അന്തിമപട്ടികയില്‍ മുപ്പതോളം പേരുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയൽ മാഡ്രിഡിന്‍റെ ചാംപ്യന്‍സ് ലീഗ് കിരീട നേട്ടവും പുരസ്കാരനേട്ടത്തിന് തുണയായി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച അന്റോയിന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രൊയേഷ്യയുടെ ഇതിഹാസ താരം പുരസ്കാരം നേടുന്നത്. രണ്ടാം സ്ഥാനമാണ് ക്രിസ്റ്റ്യോനോക്ക്. സൂപ്പർ താരം മെസ്സി അഞ്ചാം സ്ഥാനത്താണ്.