‘കിങ് ഫിഷു’മായി ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘ബ്യൂട്ടിഫുൾ’ ടീം വീണ്ടും ഒന്നിക്കുന്നു….

December 17, 2018

വി കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം കിംഗ് ഫിഷ്  ഉടൻ.     ‘ട്രിവാൻഡ്രം ലോഡ്‌ജ്‌’, ‘ബ്യൂട്ടിഫുൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം മികച്ച ഒരു എന്റെർറ്റൈനെർ ചിത്രമായിരിക്കുമെന്നാണ് കരുതുന്നത്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്ന ടാഗ് ലൈനോടുകൂടിയാണ്  ചിത്രം എത്തുന്നത്.

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല..