തീപ്പൊരി പാറിച്ച് ടൊവിനോയും ധനുഷും ‘മാരി 2’വിന്റെ കിടിലൻ ട്രെയ്‌ലർ കാണാം..

December 5, 2018

തമിഴകത്തെയം മലയാളത്തിലെയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘മാരി 2’. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി.

സെന്‍സറിങ് പൂര്‍ത്തിയാക്കി യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ക്രിസ്തുമസ് റിലീസായാണ്  തീയറ്ററുകളിലെത്തുക. വില്ലന്‍ വേഷത്തിലാണ് ടൊവിനോ തോമസ് മാരി 2 വില്‍ എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബീജ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’. വില്ലന്‍ വേഷത്തിലാണ് ടൊവിനോ തോമസ് മാരി 2 വില്‍ എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബീജ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്.


മാരി 2′ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.. 2015 ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ ‘മാരി’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ‘മാരി 2’ ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read also:പുതിയ ലുക്കിൽ ടൊവിനോ; ‘മാരി’യെ വിറപ്പിക്കാൻ എത്തുന്ന ബീജത്തിന്റെ പോസ്റ്റർ കാണാം

വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തിലാണ് ടൊവിനോ അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്. മാരി 2 വിലേത് ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ്. ഗായകനായ വിജയ് യേശുദാസായിരുന്നു മാരിയുടെ ആദ്യഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് മാരി 2 വില്‍