കിടിലന്‍ ക്യൂട്ട് പെര്‍ഫോമന്‍സുമായി അനന്യയും ശ്രീഹരിയും; വൈറല്‍ വീഡിയോ

December 26, 2018

ടോപ് സിംഗര്‍ വേദിയില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള കുട്ടിത്താരങ്ങളാണ് അനന്യയും ശ്രീഹരിയും. ഇരുവരുടെയും പാട്ടിനും കുട്ടിവര്‍ത്തമാനങ്ങള്‍ക്കുമെല്ലാം നിറഞ്ഞു കൈയടിക്കാറുണ്ട് പ്രേക്ഷകര്‍.

കിടിലന്‍ ക്യൂട്ട് പെര്‍ഫോമന്‍സുകൊണ്ട് ടോപ് സിംഗര്‍ വേദിയില്‍ വീണ്ടും താരമായിരിക്കുകയാണ് അനന്യയും ശ്രീഹരിയും. ”ഇഷ്ടമല്ലെടാ എനിക്ക് ഇഷ്ടമല്ലെടാ…” എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചത്. ഭാവാഭിനയം കൊണ്ടും തങ്ങളുടെ പ്രകടനത്തിന്റെ മാറ്റുകൂട്ടി കുട്ടിത്താരങ്ങള്‍.