‘പൂമാനത്തിനും പൊന്മാനത്തിനും മീതേ’യാണ് ഈ സൂര്യൻ’; മനോഹര ഗാനം കാണാം

December 19, 2018

സംഗീതത്തിന്റെ ലോകത്തെ പ്രതിഭകളെ കണ്ടെത്തുന്ന ടോപ് സിംഗർ വേദിയിൽ മനോഹര ഗാനവുമായി സൂര്യ മഹാദേവൻ. ഏണിപ്പടികൾ എന്ന ചിത്രത്തിലെ വയലാർ രവിവർമ്മ രചിച്ച് ജി മഹാദേവൻ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ഒന്നാം മാനം പൂമാനം എന്ന മനോഹര ഗാനവുമായാണ് സൂര്യൻ ടോപ് സിംഗർ വേദി കീഴടക്കാൻ എത്തിയത്.

സംഗീതത്തെ സ്നേഹിക്കുന്ന ഈ കൊച്ചു ഗായകൻ സുന്ദര ഗാനവുമായി വേദിയിൽ എത്തിയപ്പോൾ വിധികർത്താക്കളും കാണികളും ഒരുപോലെ പാട്ട് ആസ്വദിച്ചു. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..