സേനാപതിയായി കമൽഹാസൻ; ‘ഇന്ത്യൻ-2’ന്റെ പുതിയ പോസ്റ്റർ കാണാം…

January 15, 2019

കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്ത്യൻ 2’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 200കോടിയോളം മുതല്‍ മുടക്കിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാജല്‍ അഗര്‍വാളാണ് കമലിന്റെ നായികയായി ഇന്ത്യൻ 2 ൽ വേഷമിടുന്നത്. മലയാളത്തില്‍നിന്നും നെടുമുടി വേണുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ചെയ്ത അതേ റോളാണ് രണ്ടാം ഭാഗത്തിലും നടന്‍ ആവര്‍ത്തിക്കുന്നത്.

രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്ന കമൽഹാസന്റെ അവസാന ചിത്രമാണ് ഇന്ത്യൻ 2 എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ”ഇന്ത്യന്‍ 2 താന്‍ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനാണ് അഭിനയ ജീവിതത്തില്‍ നിന്നുള്ള ഈ വിടവാങ്ങലെന്നും കമല്‍ നേരത്തെ പറഞ്ഞിരുന്നു..

തമിഴിന് പുറമെ ഹിന്ദി , തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഹൈദരാബാദ് ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

#indian2 Hi everyone! “ Happy Pongal” pic.twitter.com/rgiuCBBtLq