ആക്ഷൻ രംഗങ്ങളുമായി വീണ്ടും ‘ജോൺ വിക്ക്’; പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം…

January 18, 2019

കിടിലൻ ആക്ഷൻ രംഗങ്ങളുമായി വീണ്ടും ജോൺ വീക്ക് എത്തുന്നു. ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കേനു റീവിസ് മുഖ്യ കഥാപാത്രമായെത്തുന്ന ജോണ്‍ വിക്ക് സീരീസിലെ മൂന്നാം ഭാഗമാണ് റിലീസിനൊരുങ്ങുന്നത്..

‘ജോണ്‍ വിക്ക് ചാപ്റ്റര്‍ 3, പരബെല്ലം’ എന്നാണ് ചിത്രത്തിന്റെ പേര്. ഇതുവരെ പുറത്തിറങ്ങിയ ഭാഗങ്ങളെപ്പോലെ തന്നെ വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ രീതിയിലാണ് മൂന്നാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം ഭാഗം അവസാനിച്ചതില്‍ നിന്നാണ് മൂന്നാം ഭാഗത്തിന്‍റെ കഥ തുടങ്ങുന്നത്.

കിടിലൻ ആക്ഷൻസും സ്റ്റൈലിഷ് മേക്കിങും തന്നെയാണ് ഇത്തവണയും ജോണ്‍ വിക്കിനെ ശ്രദ്ധേയമാക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..