അങ്ങനെ കവരത്തി ദ്വീപിന് സമീപം കടലിൽ വെച്ച് പുലർച്ചെ 4.30ന് അവസാന ഷോട്ടും പൂർത്തിയാക്കി…

മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വി സംവിധായകനാകുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. കവരത്തി ദ്വീപിന് സമീപം കടലിൽ വെച്ച് പുലർച്ചെ 4.30ന് ആയിരുന്നു ഫൈനൽ ഷോട്ട് എടുത്തത്. ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

എന്നാൽ നേരത്തെ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. നാലു ദിവസത്തെ പാച്ചപ്പ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിച്ചിരുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് പോകാന്‍ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌’

അതോടൊപ്പം ഏറ്റവും പുതിയ ചിത്രം നയന്റെ ചിത്രീകരണവും പൂർത്തിയായി. ചിത്രം ഉടൻ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.