ശബരിമല സ്ത്രീ പ്രവേശനം; പലയിടങ്ങളിലും സംഘർഷം, മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം…

January 2, 2019

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ നിരവധി ഇടങ്ങളിൽ സംഘർഷങ്ങൾ. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രതിഷേധ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. അതേസമയം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചും പ്രതിഷേധം ശക്തമായികൊണ്ടിരിക്കുകയാണ്.

പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അക്രമണത്തിൽ നിരവധി പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കുമടക്കം പരിക്കുകളുണ്ടായി.

സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വനം ചെയ്ത് കർമ്മ സമിതി. ഹർത്താലിന് പൂർണ്ണ പിന്തുണയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ. എന്നാൽ ഹർത്താൽ ബഹിഷ്കരിക്കുമെന്ന് വ്യാപാരികളും ബസ് തൊഴിലാളികളും അറിയിച്ചു.