ലൊക്കേഷനിൽ അണിയറപ്രവർത്തകരെ സഹായിച്ചും ജോജു; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം…

2018 ലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ജോസഫ്.  ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ മലയാള ചിത്രത്തെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ജോസഫിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ചില സംഭവങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

സിനിമ ചിത്രീകരണത്തിനിടെ ഒരു ഷോട്ടിനായി ക്യാമറാമാൻ ഇരിക്കുന്ന സൈക്കിൾ ഉന്തിക്കൊണ്ടുപോകുന്ന ജോജുവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതുകണ്ട് നിരവധി ആളുകളാണ് ജോജുവിന്റെ ആത്മാർഥതയെ പ്രശംസിച്ച് എത്തിയത്.

ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *