റൈറ്റ് ക്ലിക്കില്‍ പുത്തന്‍ ഓപ്ഷനുകളുമായി ജിമെയില്‍

February 12, 2019

നിത്യേന വിവിധ ആവശ്യങ്ങള്‍ക്കായി ജിമെയില്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ജിമെയില്‍ പുതിയൊരു പരിഷ്‌കരണം അവതരിപ്പിച്ചിരിക്കുകയാണ്. ജിമെയില്‍ സന്ദേശങ്ങളില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ നിരവധി ഓപ്ഷനുകള്‍ ലഭ്യമാകുന്ന ഫീച്ചറാണ് ജിമെയില്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ജിമെയിലിലെ ഇന്‍ബോക്‌സ് സന്ദേശങ്ങളില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ മൂന്ന് ഓപ്ഷനുകള്‍ മാത്രമാണ് ലഭ്യമാവുക. ആര്‍ക്കൈവ്, മാര്‍ക്ക് ആസ് അണ്‍ റീഡ്, ഡിലീറ്റ് എന്നിവയാണവ. ഇവയാണ് മാറ്റത്തിനൊരുങ്ങുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് അപ്‌ഡേഷന്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് ജിമെയില്‍ സന്ദേശത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ 12 ഓപ്ഷനുകളാണ് ലഭ്യമാവുക. റിപ്ലെ, റിപ്ലെ ഓള്‍, ഫോര്‍വേഡ്, ആര്‍ക്കൈവ്, ഡിലീറ്റ്, മാര്‍ക്ക് ആസ് അണ്‍റീഡ്, സ്‌നൂസ്, മൂവ് ടൂ, ലേബല്‍ ആസ്, മ്യൂട്ട്, ഫൈന്റ് ഇമെയില്‍സ് ഫ്രെം സെയിം സെന്‍ര്‍, ഓപ്പണ്‍ ന്യൂ വിന്‍ഡോ, എന്നിങ്ങനെയുള്ള ഓപ്ഷനുകളാണ് പുതിയ അപ്‌ഡേഷനില്‍ ഉപഭോക്താവിനു ലഭിക്കുക.

നേരത്തെ ഇത്തരം ഓപ്ഷനുകള്‍ ജിമെയിലിന്റെ ടോപ് മെനുവില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. റൈറ്റ് ക്ലിക്കിലേക്ക്കൂടി ഇവയെ എത്തിക്കുന്നതോടെ ഉപഭോകാതാക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍.