വാള്‍നട്ടിനുണ്ട് ഗുണങ്ങളേറെ

February 15, 2019

ഡ്രൈഫ്രൂട്ട്‌സുകളെല്ലാം ഏറെ ഗുണങ്ങളുള്ളവയാണ്. ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ വാള്‍നട്ടും ഒട്ടും പിന്നിലല്ല. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ്  വിഷാദം അകറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ട് സഹായിക്കുമെന്നു കണ്ടെത്തിയത്. യുഎസിലെ ലോസാഞ്ചലസ്, കാലിഫോര്‍ണിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

റിസേര്‍ച്ചില്‍ വാള്‍നട്ട് കഴിക്കുന്നവര്‍ക്ക് വിഷാദസാധ്യ 26ശതമാനം കുറവാണെന്നു കണ്ടെത്തി. ഇതിനുപുറമെ വാള്‍നട്ട് കഴിക്കുന്നത് എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ട് ഉത്തമമാണ്. പഠനഫലം ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാള്‍നട്ട് ഗുണകരമാണ്. ബൗദ്ധികമായ ആരോഗ്യത്തിനും വാള്‍നട്ട് സഹായിക്കും. ഇരുപത്താറായിരത്തിലധികം അമേരിക്കക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമയത്.

മറ്റ് നട്‌സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാള്‍നട്ട് കഴിക്കുന്നവരിലാണ് വിഷാദസാധ്യത കുറവ്. ദിവസവും ഏകദേശം 24ഗ്രാം വാള്‍നട്ട് കഴിക്കുന്നവരില്‍ ഏകാഗ്രതയും ഉത്സാഹവും കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.