നയണിലെ(9) ആ രംഗങ്ങള്‍ പിറന്നതിങ്ങനെ; മെയ്ക്കിങ് വീഡിയോ

February 16, 2019

തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന നയണ്‍ (9) എന്ന ചിത്രം.  ജെനൂസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഭയവും ആകാംഷയും ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോയുടെ ചെറിയൊരു ഭാഗം പങ്കുവെച്ചിരിക്കുകയാണ് പൃഥിരാജ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ താരം പങ്കുവെച്ചത്.

Read more: ഇത് ഒരു പ്രണയകഥയാണ്, ഒരു ചതിയുടെയും; സസ്‌പെന്‍സ് ത്രില്ലറായി ഒരു ഹ്രസ്വചിത്രം

സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമാണ് നയണ്‍. സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷ്ണലും പൃത്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നയണിന്റെ നിര്‍മ്മാണം. പൃഥിരാജ് സ്വതന്ത്രമായി നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘നയണ്‍’. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം.