മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുമായ് സൂര്യനാരായണന്‍; വൈറല്‍ വീഡിയോ

February 16, 2019

മനോഹരമായഗാനങ്ങള്‍ക്കൊണ്ട് സംഗീതസാന്ദ്രമാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ ഓരോ എപ്പിസോഡും. കുട്ടിപ്പാട്ടുകാരുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരനായ സൂര്യനാരായണന്‍ ആണ് ഇത്തവണ ഗിരീഷ് പുത്തഞ്ചേരി റൗണ്ടില്‍ പാടാനെത്തിയത്.

മനോഹരമായ സ്വരമാധുര്യംകൊണ്ടും ആലാപാനമികവുകൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പാട്ടുകാരനാണ് സൂര്യനാരായണന്‍. മലയാളികള്‍ എക്കാലത്തും നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്നതാണ് ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകള്‍.

‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ…’ എന്നു തുടങ്ങുന്ന മനോഹരഗാനമാണ് സൂര്യനാരായണന്‍ ആലപിച്ചത്. കന്മദം എന്ന സിനിമയിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ.ജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.