‘ആനകൊടുത്താലും കിളിയെ ആശകൊടുക്കാമോ..’വേദിയെ പൊട്ടിചിരിപ്പിച്ച് ജയചന്ദ്രനും അനന്യയും, വീഡിയോ കാണാം..

ടോപ് സിംഗർ വേദിയിലെ കുട്ടികളുടെ ഗാനങ്ങൾക്കൊപ്പം ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയവരാണ് ടോപ് സിംഗർ വേദിയിലെ ജഡ്ജസും. കുട്ടികൾക്കൊപ്പം പാടാനും, കളിക്കാനും ചിരിക്കാനും, കരയാനുമൊക്കെ എപ്പോഴും വേദിയിൽ എത്തുന്നവരാണ് ടോപ് സിംഗറിന്റെ പ്രിയപ്പെട്ട ജഡ്ജസ് എം ജി ശ്രീകുമാറും, എം ജയചന്ദ്രനും, സിത്താരയുമൊക്കെ. ഇപ്പോഴിതാ കുട്ടിത്താരം അനന്യക്കൊപ്പം സൈക്കിളിൽ എത്തുന്ന ജയചന്ദ്രനാണ് വേദിയെ പൊട്ടിചിരിപ്പിക്കുന്നത്.

പുതുമയുള്ള പാട്ടുകളും രസകരമായ കുട്ടിവർത്തമാനങ്ങളുമായി ഓരോ തവണയും ആരാധകരുടെ മനം നിറയ്ക്കുന്ന പെർഫോമൻസാണ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്.

ടോപ് സിംഗർ വേദിയിലൂടെ മലയാളികളുടെ മുഴുവൻ ഇഷ്ട ഗായികയായി മാറിയ താരമാണ് അനന്യകുട്ടി. അനന്യകുട്ടിയുടെ പാട്ടുകൾ എപ്പോഴും ദേവിയിൽ വിസ്മയങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തവണ ഫേവറൈറ്റ്‌ റൗണ്ടിൽ ‘ആനക്കൊടുത്താലും കിളിയെ ആശകൊടുക്കാമോ..’ എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനവുമായാണ് അനന്യ എത്തിയയത്. രസകരമായ വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *