വിക്കൻ വക്കീലായി ദിലീപ്; കോടതി സമക്ഷം ബാലൻ വക്കീൽ തിയേറ്ററിലേക്ക്;

February 20, 2019

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോടതി സമക്ഷം ബാലൻ വക്കീൽ’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളിലും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിക്കൻ വക്കീലായി ദിലീപ് എത്തുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് മമ്തയും പ്രിയ ആനന്ദുമാണ്.

‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ദിലീപ്- ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രമാണിത്.

സെൻസറിങ് പൂർത്തിയായചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. നാളെ തിയേറ്ററിൽ എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.