മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരിയിലേക്ക്

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെന്ന പേര് അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാകില്ല. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. ശശികിരണ്‍ ടിക്ക സംവിധാനം നിർവഹിക്കുന്ന ചിത്രം  മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്.

ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ‘മേജര്‍’ എന്നാണ്. പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘9’ന് ശേഷം സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് ‘മേജര്‍’.


സന്ദീപ് ഉണ്ണിക്കൃഷ്ണനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷാണ്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും അദിവി സെഷുതന്നെയാണ്.

മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചയാളാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. ഭീകരരില്‍ നിന്നും 14 ബന്ദികളെ രക്ഷിച്ചതിന് ശേഷമായിരുന്നു സന്ദീപ് ഉണ്ണിക്യഷ്ണന്റെ ധീരചരമം. സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന സിനിമ 2020ലാകും തിയേറ്ററിലെത്തുക.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.