ഷറഫുദീനോട് പാട്ടുപാടാൻ പറഞ്ഞ് വിദ്യർത്ഥി; പാട്ടുപാടിച്ച് ഷറഫു, രസകരമായ വീഡിയോ കാണാം…

സഹനടനായും ഹാസ്യകഥാപാത്രമായുമൊക്കെ സിനിമയിൽ എത്തി പ്രധാന കഥാപാത്രമായി മാറിയ താരമാണ് ഷറഫുദീൻ. അടുത്തിടെ കോഴിക്കോട് ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് കോളേജിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയ ഷറഫുദ്ദീന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

പരിപാടിക്കിടെ ഷറഫുദീനോട് പാട്ടുപാടാൻ ആവശ്യപ്പെട്ട വിദ്യർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച ഷറഫു, വിദ്യാർത്ഥിയെകൊണ്ട് പാട്ടുപാടിച്ചാണ് വേദിയിൽ കൈയ്യടി നേടിയത്. ‘തങ്കത്തോണി തേൻ മലയോരംകണ്ടേ’ എന്ന പാട്ടാണ് ഇരുവരും ചേർന്ന് പാടിയത്.

രസകരമായ വീഡിയോ കാണാം..

ഷറഫുദ്ദീനെ പ്രധാന കഥാപാത്രമാക്കി എ കെ സാജൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നീയും ഞാനും. ചിത്രത്തിൽ ഷറഫുദീന്റെ നായികയായി എത്തിയത് അനു സിത്താരയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിൽ ഗാനങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.

Read also ക്യാമ്പസിൽ പൊരിഞ്ഞ തല്ല്, വകവയ്ക്കാതെ ഷറഫുദ്ദീന്റെ മാസ് എൻട്രി; വീഡിയോ കാണാം…

ഹരി നാരായണനാണ് സിനിമയിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹണം. ചിത്രത്തിൽ ഷറഫുദീനൊപ്പം അജു വർഗീസ്, ദിലീഷ് പോത്തൻ, സിജു വിത്സന്‍, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹാസ്യ നടനായി എത്തി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരം മുഖ്യകഥാപാത്രമായി എത്തിയ ചിത്രവും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഷറഫുദീൻ.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.