‘മാത്തനായി മമ്മൂക്ക, അപ്പുവായി ശോഭന’; ആ ‘മായാനദി’ അടിപൊളിയായിരിക്കുമെന്ന് ഐശ്വര്യ

ഒരു മനോഹര പ്രണയം പറഞ്ഞ ആഷിഖ് അബു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് പ്രണയചിത്രം ‘മായാനദി’ മലയാളി മനസുകൾ കീഴടക്കിയ ചിത്രമാണ്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2017 ഡിസംബര്‍ 22 നാണ് പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം പിന്നീട് ബോളിവുഡിലും ചിത്രീകരിച്ചിരുന്നു.

ഇപ്പോഴിതാ മായാനദിയെക്കുറിച്ച് വളരെ മനോഹരമായ ഒരു  കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികാ ഐശ്വര്യ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം രസകരമായ ഈ കാര്യം വെളിപ്പെടുത്തിയത്.ടോവിനോയും ഐശ്വര്യയും  അഭിനയിച്ച് അവിസ്മരണനീയമാക്കിയ ഈ ചിത്രം കുറച്ചുകാലം മുമ്പാണ് ചിത്രീകരിച്ചതെങ്കിൽ ആരാകണമായിരുന്നു നടീനടന്മാര്‍ എന്ന ചോദ്യത്തിനാണ് ഐഷു മനോഹരമായ ഉത്തരം നൽകിയത്.

മായാനദി കുറച്ച് കാലങ്ങൾക്ക് മുമ്പാണ് ഒരുക്കിയിരുന്നതെങ്കിൽ ശോഭനയും മമ്മൂട്ടിയും അഭിനയിച്ച് കാണാനാണ് തന്റെ ആഗ്രഹമെന്നാണ് ഐശ്വര്യ പറഞ്ഞത്. മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരജോഡികള്‍ കൂടിയായ ഇരുവരും മായാനദിക്കായി ഒരുമിച്ചാല്‍ അത് അടിപൊളിയായിരിക്കും എന്നാണ് ഐശ്വര്യ പറഞ്ഞത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇതോടെ താരത്തിന്റെ ഈ ഉത്തരത്തെ ഏറെ സ്നേഹത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്.

Read also: പൃഥ്വിയുടെ നായികയായി ഐശ്വര്യ; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ് ..

ആഷിഖ് അബുവിന്റെ ഏറ്റവും മികച്ച ചിത്രമായ മായാനദി ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് റെക്സ് വിജയനാണ്. മാത്യു എന്ന അനാഥ യുവാവും അപർണ്ണ എന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം.

അതേസമയം ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ഇപ്പോൾ കൈയ്യിൽ നിറയെ ചിത്രങ്ങളുമായി മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *