ഞെട്ടിച്ച് മധുബാല; ‘അഗ്നിദേവി’ന്റെ ട്രെയ്‌ലർ കാണാം

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് അഗ്നിദേവ് എന്ന പുതിയ തമിഴ് ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ. റോജ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറിയ മധുബാലയുടെ ശക്തമായ രണ്ടാം വരവുകൂടിയാണ് അഗ്നിദേവ്. ചിത്രത്തില്‍ വില്ലത്തിയായാണ് മധുബാല പ്രത്യക്ഷപ്പെടുന്നത്.

ബോബി സിംഹയാണ് അഗ്നിദേവില്‍ നായക കഥാപാത്രമായെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പോൾരാജാണ്. ചിത്രത്തിൽ മന്ത്രി ശകുന്തളാ ദേവി എന്ന നെഗറ്റിവ് കഥാപാത്രത്തെയാണ് മധുബാല അവതരിപ്പിക്കുന്നത്. ക്യാറ്റ് ആൻഡ് മോസ് രീതിയിലുള്ള ഒരു ത്രില്ലറാണ് ചിത്രമെന്നാണ് സിനിമയുടെ അണിയറ പ്രവത്തകർ അറിയിക്കുന്നത്. രമ്യ നമ്പീശൻ നായികയായി എത്തുന്ന ചിത്രത്തിൽ ഹാസ്യ കഥാപാത്രമായി സതീഷും വേഷമിടുന്നുണ്ട്.

അതേസമയം ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് അഗ്നിദേവ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ട്രെയിലറില്‍ ഇടം പിടിച്ചിട്ടുണ്ട്. അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നുപോയ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മധുബാല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രമ്യ നമ്പീശനും സതീഷും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read also: ആദ്യം ഞെട്ടിച്ചു, പിന്നെ ചിരിപ്പിച്ചു; വൈറലായി വിജയ് സേതുപതിയുടെയും മകന്റെയും വീഡിയോ

ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലറിനും മികച്ച് പ്രതികരണമാണ് ലഭിച്ചത്. നായികയായി പ്രേക്ഷക മനസിൽ ഇടംനേടിയ താരം വില്ലത്തിയായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘റോജ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സമ്പാദിച്ച താരമാണ് മധുബാല. മലയാളത്തിലും തമിഴിലുമായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്നിരുന്ന താരം ചെറിയൊരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘അഗ്നിദേവ്’.

അതേസമയം മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥപറയുന്നതാണ് ചിത്രമെന്നും ചിത്രത്തിലെ മന്ത്രി ശകുന്തള ദേവിയുടെ ക്യാരക്റ്റർ ജയലളിതയെ ഓർമ്മിപ്പിക്കുന്നതാണെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നും തന്റെ കഥാപാത്രത്തിന് ജയലളിത മാഡവുമായി യാതൊരു ബന്ധവും ഇല്ലെന്നും ‘പടയപ്പ’യിലെ രമ്യാ കൃഷ്ണന്റെ നീലാംബരി, വരലക്ഷ്മി ഈയിടെ അവതരിപ്പിച്ച വില്ലന്‍ റോളുകള്‍ എന്നിവക്കൊപ്പം നില്‍ക്കുന്നതാണ് അഗ്നി ദേവിലെ ശകുന്തളദേവിയുടെ കഥാപാത്രമെന്നും സംവിധായകൻ പോള്‍രാജ് നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *