ഐ പി എല്ലിൽ ആദ്യ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്

April 3, 2019

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ ആദ്യ ജയം. റോയല്‍ ചലഞ്ചേഴ്‌സ്‌ ബംഗളുരുവിനെ 7 വിക്കറ്റിന്‌ തോല്‍പ്പിച്ചാണ് വിജയം കരസ്ഥമാക്കിയത്.  ഇതോടെ ഐ പി എൽ സീസണില്‍ കളിച്ച നാല് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ഇന്നലത്തെ കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ജോസ് ബട്‌ലറാ 43 പന്തില്‍ നിന്ന്  59റൺസ് നേടി രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ ആയി. 38 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 34 റണ്‍സെടുത്ത രാഹുല്‍ ത്രിപാദിയയുടെയും പ്രകടനവും കളിയിൽ രാജസ്ഥാന്റെ വിജയത്തിന് നിർണായകമായി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (20 പന്തില്‍ 22), സ്റ്റീവ് സ്മിത് (31 പന്തില്‍ 38) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രാഹുല്‍ ത്രിപാഠി (21 പന്തില്‍ 27), ബെന്‍ സ്റ്റോക്‌സ് (1) പുറത്താവാതെ നിന്നു. ആദ്യ വിക്കറ്റില്‍ രഹാനെ- ബട്‌ലര്‍ സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം ബംഗളൂരുവിന്റെ ടീമിൽ ഭേദപ്പെട്ട സ്‌കോർ നേടിയത് പാർഥിവ് പട്ടേലാണ്. 67 റണ്‍സാണ്  പാര്‍ഥിവ് പട്ടേൽ നേടിയത്.

അതേസമയം നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. കളിയിലെ കോഹ്‌ലിയുടെ പ്രകടനത്തിന് ഇത്തവണയും മാറ്റ് കുറവായിരുന്നു. 23 റൺസ് മാത്രം എടുത്താണ് കോഹ്‌ലി പുറത്തായത്. വിരാട് കോലി, ഡിവില്ലിയേഴ്‌സ്, ഹെറ്റ്മയര്‍ എന്നീ വമ്പന്‍മാരെ കളിയിൽ അനായാസം ഗോപാല്‍ പുറത്താക്കുകയായിരുന്നു.

മാര്‍ക്കസ് സ്റ്റോയിനസ് 31 റണ്‍സ് എടുത്തു. ഈ കളിയിലെ ജയത്തോടെ രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. കളിച്ച നാല് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗളുരു പട്ടികയില്‍ അവസാന സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്.