പാട്ടിന്റെ കൂട്ടിൽ നിന്നും സുന്ദരികുട്ടിയായി ജെനിഫർ; വീഡിയോ കാണാം..

April 11, 2019

ടോപ് സിംഗർ വേദിയിൽ നിരവധി ആരാധകരുള്ള താരമാണ് ജെനിഫർ. ആലാപനമികവുകൊണ്ട് ടോപ്‌സിംഗറിൽ കൈയടി നേടുന്ന പാട്ടുകാരിയാണ് ജെനിഫര്‍. മനോഹരമായ ഗാനങ്ങളാണ് ഓരോ റൗണ്ടുകളിലും പാടാനായി ജെനിഫര്‍ തെരഞ്ഞെടുക്കാറുള്ളതും. ഇത്തവണയും മനോഹരമായൊരു ഗാനവുമായാണ് ജെനിഫര്‍ ടോപ് സിംഗര്‍ വേദിയിലെത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് റൗണ്ടിൽ മനോഹരമായ പാട്ടിനൊപ്പം വളരെ മനോഹരിയായാണ് ജെനിഫർ പ്രത്യക്ഷപെട്ടത്.

പാട്ടിന്റെ കൂട്ടിൽ നിന്നും പാടാൻ എത്തിയ ജെനിഫർ ‘ഡോക്ടർ’ എന്ന ചിത്രത്തിലെ വിരലൊന്ന് മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന എന്ന ഗാനമാണ് ആലപിച്ചത്. പി ലീല ആലപിച്ച ഈ ഗാനവുമായി ജെനിഫർ എത്തിയപ്പോൾ വേദിയിൽ നിലക്കാത്ത കൈയ്യടിയായിരുന്നു.

ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും, അനുരാധയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8-നാണ് ടോപ് സിംഗർ നിങ്ങൾക്ക് മുന്നിലെത്തുന്നത്.