ആകാംഷ നിറച്ച് ‘ഉയരെ’യുടെ ട്രെയ്‌ലർ; വീഡിയോ കാണാം..

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഉയരെ. പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പാര്‍വതിക്കൊപ്പം ടോവിനോ തോമസും ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈ മൂന്നു താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് തയാറാക്കിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ഉയരെ എന്ന ചിത്രത്തിന്റെ പ്രമേയം. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയിൽ പാര്‍വ്വതി വേഷമിടുന്നത്. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more: ആന്റണിച്ചേട്ടനോട് കനിവ് തേടി അജു; പൊട്ടിച്ചിരിച്ച് ആരാധകർ, വൈറലായി ട്രോൾ

അതേസമയം മലയാളത്തിലും ഹിന്ദിയിലും ലക്ഷ്മിയുടെ ജീവിതകഥ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നുണ്ട്. ഹിന്ദിയില്‍ ദീപിക പദുക്കോണാണ് ലക്ഷ്മി ആയി വേഷമിടുന്നത്. ഹിന്ദിയില്‍ മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

അതേസമയം പാർവതിയും ആസിഫ് അലിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടേക് ഓഫ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിൽ ആസിഫിന്റെ നായികയായി പാർവതി തിരുവോത്ത് വേഷമിട്ടിരിന്നു. പാർവതി പ്രധാന കഥാപാത്രമായി വേഷമിടുന്ന ‘ഉയരെ’ യിലും ആസിഫ് അലി എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ച രണ്ട് ചിത്രങ്ങളും വൻ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *