‘ഇനി വന്ദിപ്പിൻ മാളോരേ’; യമണ്ടൻ പ്രേമകഥയിലെ ആദ്യ ഗാനം കാണാം…

പ്രേക്ഷകർക്ക് നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കാൻ എത്തുന്ന ഈസ്റ്റർ ചിത്രം ‘ഒരു യമണ്ടൻ പ്രേമകഥ’യ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ഇനി വന്ദിപ്പിൻ മാളോരേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് നാദിർഷ സംഗീതം നൽകി വിദ്യാധരൻ മാസ്റ്റർ ആലപിച്ച ഗാനമാണ് വന്ദിപ്പിൻ മാളോരേ.

ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിലെ സൗബിന്റെ പുതിയ മേക്ക് ഓവർ ആരാധരെ ഏറെ രസിപ്പിക്കുന്ന വിധത്തിലാണ്. പെൺകുട്ടികളുടെ രക്ഷകർ വിക്കി എന്ന ക്യാപ്‌ഷനോടുകൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പിന്നീട് പ്രണയലോലുപ ജെസ്‌നയുടെ പോസ്റ്ററും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. സംയുക്ത മേനോനാണ് പോസ്റ്ററിൽ പ്രത്യക്ഷപെടുന്നത്.

Read also: ആന്റണിച്ചേട്ടനോട് കനിവ് തേടി അജു; പൊട്ടിച്ചിരിച്ച് ആരാധകർ, വൈറലായി ട്രോൾ

ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ ഒരുക്കിയിരിക്കുന്നത്. ‘നിങ്ങളെ രസിപ്പിക്കാന്‍ ലല്ലുവും കൂട്ടരും ഏപ്രില്‍ മുതല്‍ എത്തുന്നു’ എന്ന ക്യാപ്ഷനോടു കൂടി കഴിഞ്ഞ ദിവസം ഇറങ്ങിയ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഏപ്രില്‍ 25 ന് ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *