വേട്ടനായയിൽ നിന്നും ഓടിരക്ഷപെടുന്ന അന്ന; വൈറലായി വീഡിയോ

April 19, 2019

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘മധുരരാജ’. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും, ലൊക്കേഷൻ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. നായ്ക്കളുമായുള്ള മമ്മൂട്ടിയുടെ ഫൈറ്റാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടി അന്ന രാജന്റെ വീഡിയോ.

അന്നയുടെ തലയ്ക്ക് മുകളിലൂടെ ഒരു നായ ചാടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അന്ന തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചതും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അന്നയുടെ ഡെഡിക്കേഷനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ചിത്രത്തിലെ നായ്ക്കളുമായുള്ള മമ്മൂട്ടിയുടെ ഫൈറ്റിനും നിറഞ്ഞ കൈയ്യടിയാണ് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 23 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയയും ചിത്രത്തിലെത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്.‘പോക്കിരിരാജ’യ്ക്ക് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ എത്തിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കണ്ടില്ലേ കണ്ടില്ലേ’ എന്ന ഗാനത്തിനും നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികളുമൊത്ത് മമ്മൂക്ക നൃത്തം ചെയ്യുന്ന ഒരു വീഡിയോയും കഴിഞ്ഞ ദിവസം സംവിധായകൻ വൈശാഖ് പുറത്തുവിട്ടിരുന്നു. ഇതിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

Read also: ‘മധുരരാജ’യിലെ ആരാധകർ കാത്തിരുന്ന ഗാനം പുറത്തിറങ്ങി; വീഡിയോ

ഉദയ് കൃഷ്‌ണൻ തിരക്കഥ ഒരുക്കിയ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ കൈകാര്യം  ചെയ്തിരിക്കുന്നത് പീറ്റർ ഹെയ്‌നാണ്. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നൽകി ഒരുക്കിയ ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്.