ഇതാണ് ദിയക്കുട്ടി പറഞ്ഞ ദോശ തിന്നുന്ന ആ വെജിറ്റേറിയൻ പൂച്ച

April 19, 2019

ദിയകുട്ടിയെ അറിയാത്തവരായി ആരുമുണ്ടാവില്ല..മനോഹരമായ പാട്ടുകളും കുട്ടിവർത്തമാനങ്ങളുമായി ഫ്ലവേഴ്‌സ് ടോപ് സിംഗറിൽ എത്തുന്ന ദിയക്കുട്ടി ഇതിനോടകം തന്നെ ലോകമലയാളികുടെ ഹൃദയത്തിൽ ഇടംനേടിയിട്ടുണ്ട്.. ദിയക്കുട്ടിയുടെ പാട്ടുകൾക്കും രസകരമായ വർത്തമാനങ്ങൾക്കും ആരാധകർ ഏറെയാണ്. ഓരോ തവണ പാട്ടുപാടാനായി എത്തുമ്പോഴും വിധികർത്താക്കളെയും കാണികളെയും ഒരുപോലെ  പൊട്ടിചിരിപ്പിക്കാറുണ്ട് ഈ കൊച്ചുമിടുക്കി…

പൂച്ചകളെ ഒരുപാട് ഇഷ്ടമുള്ള ഈ കുഞ്ഞുമോളുടെ വേജിറ്റേറിയൻ പൂച്ചയുടെ കഥയും പ്രേക്ഷകർക്ക് സുപരിചിതമാണ്. ഒരിക്കൽ ‘മഞ്ഞകുഞ്ഞിക്കാലുള്ള ചക്കിപ്പൂച്ചയ്ക്ക്’ എന്ന പാട്ടുമായി വേദി കീഴടക്കിയ ദിയക്കുട്ടി തന്നെയാണ് തന്റെ വീട്ടിലെ പൂച്ചയുടെ കഥകൾ പറഞ്ഞത്. ചില പൂച്ചകൾ വെജിറ്റേറിയൻ ആണെന്നും ചിലത് നോൺ വെജ്  ആണെന്നും പറഞ്ഞപ്പോൾ വേദിയിൽ ചിരിനിറഞ്ഞു. ദോശയും, പപ്പടവും പഴവും കൂട്ടി ചോറുമൊക്കെകഴിക്കുന്ന വെജിറ്റേറിയൻ പൂച്ചകളാണ് തന്റെ വീട്ടിൽ ഉള്ളതെന്ന് കൂടി ഈ കുട്ടികുറുമ്പി കൂട്ടിച്ചേർത്തപ്പോൾ ടോപ് സിംഗർ വേദി ചിരിയുടെ പൂരപ്പറമ്പ് ആവുകയായിരുന്നു..ഇപ്പോഴിതാ ദോശ തിന്നുന്ന പൂച്ചയ്‌ക്കൊപ്പമുള്ള ദിയകുട്ടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

Read also: വാത്സല്യം തുളുമ്പുന്ന ക്യൂട്ട് പെർഫോമൻസുമായി ദിയക്കുട്ടി; വീഡിയോ കാണാം..

ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8: മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന സംഗീതവിരുന്ന്.