‘ഗൗതമന്റെ രഥ’ത്തിലേറി നീരജ് മാധവ്

April 20, 2019

നീരജ് മാധവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗൗതമന്റെ രഥം’. ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തിരക്കഥ ഒരുക്കുന്നതും ആനന്ദ് മേനോൻ തന്നെ. ചിത്രം നിർമ്മിക്കുന്നത് കെ ജി അനിൽ കുമാറും പൂനം റഹീമും ചേർന്നാണ്.

അതേസമയം നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായ സംവിധാനം ചെയ്യുന്ന എന്നിലെ വില്ലനിലും നായകൻ നീരജ് മാധവ് ആണ്. കോമഡിക്കും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. നീരജ് തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നവനീത് മാധവിന്റെ ആദ്യ സംവിധാന സംരംഭമാണ് എന്നിലെ വില്ലന്‍. സ്വാധിക് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തനിക്കും അനിയനും എന്നും ഒരേ ഇഷ്ടങ്ങളായിരുന്നുവെന്നും ഈ തിരിച്ചറിവില്‍ നിന്നാണ് ഒന്നിച്ചുള്ള സിനിമ എന്ന ആശയം മുന്നോട്ടുവന്നതെന്നും നീരജ് മാധവ് കുറിച്ചു.

Read also: ‘പതിനെട്ടാം പടി’ കയറാൻ മമ്മൂക്കയ്‌ക്കൊപ്പം ഇനി ഇവരും ഉണ്ടാകും..

അതേസമയം നീരജിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘ക’. നവാഗതനായ രജീഷ്‌ലാല്‍ വംശയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രജീഷിന്റേത് തന്നെയാണ് തിരക്കഥയും. പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖതാരമായ അപര്‍ണ്ണയാണ് ‘ക’ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ‘ക’യുടെ ചിത്രീകരണം പുരോഗമിക്കുന്നത്

നടനായും തിരക്കഥാകൃത്തായും കൊറിയോഗ്രാഫറായും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ നടൻ ഇപ്പോൾ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രാജ് കൃഷ്ണ സംവിധാനം ചെയ്യുന്ന വെബ് ത്രില്ലർ ചിത്രത്തിലൂടെയാണ് താരം ഹിന്ദി സിനിമയിൽ സ്ഥാനം ഉറപ്പിക്കുന്നത്. മനോജ് വാജ്‌പേയ്, തബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ