‘അറബിക്കടലോരം..’ പാട്ടുപാടിയും താളമിട്ടും സുരാജും ടിനിയും സോനാ നായരും, രസകരമായ ലൊക്കേഷൻ വീഡിയോ കാണാം…

April 27, 2019

സിനിമാതാരങ്ങളുടെ വിശേഷങ്ങൾ അറിയാനും, കാണാനുമൊക്കെ ആരാധകർക്ക് വളരെ ആവേശമാണ്. സിനിമ ചിത്രീകരണത്തിനിടയിലെ ചില രസകരമായ ലൊക്കേഷൻ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു ലൊക്കേഷൻ വീഡിയോ. സുരാജ് വെഞ്ഞാറമൂടും ടിനി ടോമും സോനാ നായരും ഉൾപ്പെടുന്ന ഒരു രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

‘അന്ത അറബിക്കടലോരം’ എന്ന പാട്ടുപാടിയും അതിന് താളമിട്ടുമൊക്കെ മൂവരും ചേർന്നുള്ള രസകരമായ വീഡിയോ ലൊക്കേഷനിൽ എത്തിയ ആരോ പകർത്തി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തതാണ്. ഇപ്പോഴിതാ നിരവധി ആളുകളാണ് ഈ രസകരമായ വീഡിയോ കണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്‌.

Read also: ലോകത്തിന്റെ കരളലിയിച്ച ആ കുരുന്നുബാലനെത്തേടി അന്തർദേശിയ പുരസ്‌കാരം..

പാട്ടുപാടാൻ ടിനി ടോമിനെ സുരാജ് ക്ഷണിക്കുന്നതും, ആദ്യം വിസമ്മിതിക്കുന്ന ടിനി പിന്നീട് പാട്ടുപാടാൻ തയാറാവുന്നതും, പാട്ടിന് സുരാജ് മ്യൂസിക്ക് ഇടുന്നതും ഇരുവർക്കുമൊപ്പം പിന്നീട് സോനാ നായർ എത്തുന്നതുമൊക്കെയാണ് വീഡിയോയിലെ ദൃശ്യങ്ങൾ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട രസകരമായ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.


അതേസമയം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ വീഡിയോ ഏത് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുള്ളതാണെന്ന് വ്യക്തമല്ല. സുരാജിനും ടിനിയ്ക്കും സോനയ്ക്കുമൊപ്പം നിരവധി ആളുകൾ വീഡിയോയിൽ പ്രത്യക്ഷപെടുന്നുണ്ടെങ്കിലും ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ മലയാള സിനിമയിൽ നിരവധി നർമ്മ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന സോനാ നായരും ടിനിയും സുരാജും ഒന്നിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാവുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാലോകം.. എന്തായാലും ഈ ലൊക്കേഷൻ വിഡിയോകൾ പുറത്തുവന്നതു മുതൽ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാനുമുള്ള ആകാംക്ഷയിലാണ് ആരാധകർ.