തങ്കമയല്ല ഇത് ‘തഗ്’ അമ്മ; ശ്രദ്ധനേടി ഒരു സ്പെഷ്യൽ മദേഴ്‌സ് ഡേ വീഡിയോ

മക്കളെ സ്നേഹത്തോടെ ചേർത്തുനിർത്തുമ്പോൾ മാത്രമല്ല, തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടി തിരുത്തുമ്പോൾ കൂടിയാണ് ‘അമ്മ അമ്മയാകുന്നത്. മാതൃദിനത്തിൽ അമ്മയുടെ സ്‌നേഹവും ലാളനയും ഒക്കെ പറഞ്ഞ് നിരവധി വീഡിയോകൾ  ശ്രദ്ധേയമാകുമ്പോൾ തെറ്റ് ചെയ്താൽ ശിക്ഷിക്കാനും മടി കാണിക്കാത്ത ഒരമ്മയുടെ രസകരമായ ഒരു സ്പെഷ്യൽ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മാതൃദിനത്തോടനുബന്ധിച്ച് ഫ്ളവേഴ്‌സ് ടിവിയാണ് ഈ മനോഹര വീഡിയോ ഒരുക്കിയിരിക്കുന്നത്.

സംവിധാനത്തിലും ദൃശ്യാവിഷ്കാരത്തിലുമെല്ലാം ഏറെ മികവ് പുലര്‍ത്തുന്നുണ്ട് ഈ വീഡിയോ.  ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധ നേടിയ വിശാഖ് നന്ദുവാണ് ഈ വീഡിയോയുടെ സംവിധായകന്‍. ജയൻ കാർത്തികേയൻ സിനിമാറ്റോഗ്രഫിയും സനു വര്‍ഗീസ്‌ വീഡിയോയുടെ ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയമികവിലും മികച്ചുനില്‍ക്കുന്നുണ്ട് ആ സ്പെഷ്യല്‍ വീഡിയോ. സിനിമ- നാടക അഭിനയത്തിലൂടെ മലയാളി മനസിൽ ഇടം നേടിയ സേതുലക്ഷിഅമ്മ, ശ്രീജിത്ത് ബാബു, അന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എത്ര തങ്കം പോലത്തെ അമ്മയായാലും തോന്ന്യാസം കാണിച്ചാൽ നല്ല അടികിട്ടുമെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. രസകരമായ വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *