അറിയാം പിസ്തയുടെ ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ നട്‌സ് ഏറെ മുന്നിലാണ്. എല്ലാത്തരം നട്‌സുകള്‍ക്കും നിരവധിയായ ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ഹൃദയ സംരക്ഷണത്തിന്റെ കാര്യത്തില്‍ നട്‌സ് മുഖ്യ പങ്കുവഹിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പിസ്തയില്‍. പിസ്തയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം.

പിസ്ത ചേര്‍ത്ത പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലില്‍ പോഷക ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പിസ്തയിലെയും പാലിലെയും പോഷക ഗുണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ ഗുണം വര്‍ധിക്കുന്നു. പിസ്തയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇതിനുപുറമെ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, കാത്സ്യം, അയണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ നാഡിവ്യവസ്ഥയെ കൂടുതല്‍ സജീവമാക്കാന്‍ പിസ്ത സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഊര്‍ജസ്വലത പ്രധാനം ചെയ്യുന്നും പിസ്ത ഗുണം ചെയ്യും. ഇതുവഴി വിഷാദ രോഗത്തെ ഒരു പരിധി വരെ ചെറുക്കാനും പിസ്ത സാഹായിക്കുന്നു. കുട്ടികള്‍ക്ക് പിസ്ത ചേര്‍ത്ത പാല്‍ കൊടുക്കുന്നത് ബുദ്ധി വികാസത്തിനും സഹായിക്കും.

Read more:അമ്പതാം ദിനത്തില്‍ ‘ലൂസിഫര്‍’ ആമസോണ്‍ പ്രൈമില്‍

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും പിസ്ത ഗുണകരമാണ്. പിസ്തയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാനും പിസ്ത ഉത്തമമാണ്. അതുകൊണ്ടു തന്നെ ഹൃദ് രേഗത്തെ ചെറുക്കാനും പിസ്ത കഴിക്കുന്നത് ഗുണം ചെയ്യും.

ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താനും പിസ്ത കഴിക്കുന്നത് നല്ലതാണ്. പിസ്തയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടിനുകളെ അമിനോ ആസിഡ് ആക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.

രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടാനും പിസ്ത സഹായിക്കുന്നു. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തും. അതുകൊണ്ട് അനീമിയ ഉള്ളവര്‍ പിസ്ത കഴിക്കുന്നത് നല്ലതാണ്. കൂടാതെ കണ്ണുകളുടെ  ആരോഗ്യത്തിനും പിസ്ത നല്ലതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *