മണിച്ചിത്രത്താഴിലെ ശങ്കരൻ തമ്പി ശരിക്കും ആരാണ്.? ഈ ചിത്രങ്ങൾ പറയും ഉത്തരം

മലയാളികൾക്ക് ഹൃദയത്തോട് എന്നും ചേർത്ത് നിർത്താൻ ഇഷ്ടമുള്ള ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ചിത്രത്തിലെ നാഗവലിയും, രാമനാഥനും, ശങ്കരന്‍ തമ്പിയും, സണ്ണിയും, നകുലനുമെല്ലാം…ചിത്രത്തിലെ നാഗവല്ലിയോട് പോലും മലയാളികൾക്ക് കടുത്ത ആരാധനയാണ്. എന്നാൽ ശങ്കരന്‍ തമ്പിയെ  ദുഷ്ടനും ദുര്‍മന്ത്രവാദിയുമായ ഒരു മനുഷ്യനായി മാത്രമാണ് സിനിമ ആസ്വാദകർ കണ്ടത്. എന്നാൽ യാഥാർഥ്യത്തിലുള്ള ശങ്കരൻ തമ്പി ആരാണ്.. കേട്ടുപതിഞ്ഞ ആ കഥയ്‌ക്കപ്പുറം ഒരു യാഥാർഥ്യമില്ലേ..? ഉണ്ട്…

പഴമ കൂടുന്തോറും സ്വാദ് കൂടികൂടിവരുന്ന മണിചിത്രത്താഴ് എന്ന ചിത്രത്തിന് വേറിട്ട ഒരു ഭാഷ്യമൊരുക്കിയിരിക്കുകയാണ് മുരളി കൃഷ്ണൻ. കേട്ടുമറന്ന കഥയിൽ നിന്നും അല്പം മാറിചിന്തിച്ചിരിക്കുന്നു ഈ ആസ്വാദകൻ. പ്രേക്ഷക ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന നാഗവല്ലി കഥയ്ക്ക് സ്വന്തം ഭാവന നൽകി പുനർസൃഷ്‌ടിച്ച ഈ വീഡിയോ ഇതിനോടകം മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നു. രാമനാഥനെയും, ശങ്കരൻ തമ്പിയേയും നാഗവല്ലിയെയും ഉൾപ്പെടുത്തി ഒരു സ്റ്റോറിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

നാഗവല്ലി മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ ചിന്തിച്ചാൽ എങ്ങനെയായിരിക്കും എന്ന ചിന്തയിൽ നിന്നുമാണ് ഈ ഫോട്ടോ സ്റ്റോറി ഉടലെടുത്തിരിക്കുന്നത്. സിനിമയിലെ കഥയും, പത്മനാഭപുരം കൊട്ടാര സന്ദർശനവും തന്നെയായിരുന്നു ഇതിനായി ഇറങ്ങി പുറപ്പെടും മുൻപ് ഉണ്ടായിരുന്ന കൈമുതൽ. ശരിക്കും ഒരു ഫിക്ഷൻ, അഥവാ ഭാവന സൃഷ്ടി തന്നെയാണ് ഈ കഥ.”  ശങ്കരൻ തമ്പി ഒരു വില്ലനായി മാത്രമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോൾ കഥ എങ്ങനെയായിരിക്കും എന്നാണ് പുതിയ ഫോട്ടോ സ്റ്റോറി പറയുന്നത്.” മണിച്ചിത്രത്താഴ് പോലെ മലയാളികൾ സ്വീകരിച്ച മറ്റൊരു ചിത്രവുമില്ല. പ്രായഭേദമന്യേ എല്ലാവരും ഏറ്റെടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. അതുകൊണ്ടാണ് ഈ ചിത്രം തന്നെ തന്റെ ഫോട്ടോ സ്റ്റോറിക്കായി തിരഞ്ഞെടുത്തതും, മുരളി പറഞ്ഞു..

ആരാണ് ശങ്കരൻ തമ്പി

Leave a Reply

Your email address will not be published. Required fields are marked *