കൗതുകമുണര്‍ത്തി കുഞ്ഞന്‍ വീട്; ചിത്രങ്ങള്‍

May 15, 2019

കാലം മാറുമ്പോള്‍ കോലവും മാറണം എന്നാണല്ലോ പൊതുവെ പറയാറ്. ഇത്തരത്തില്‍ കാലഘട്ടത്തിന് അനുസരിച്ച് വീടിന്റെ രൂപഭംഗിയിലും പുതുമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികവും. ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ ഇന്ന് വിത്യസ്തമാര്‍ന്ന വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കുമെല്ലാം അവന്റെ താമസം മാറ്റിത്തുടങ്ങിയിരിക്കുന്നു. വീട്ടില്‍ കുറച്ച് അംഗങ്ങള്‍ മാത്രമാണുള്ളതെങ്കിലും വലുപ്പത്തിന്റെ കാര്യത്തില്‍ കുറവ് വരുത്താന്‍ പലരും ആഗ്രഹിക്കാറില്ല.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് തികച്ചും വിത്യസ്തമായൊരു വീട്. വീടെന്നു കേള്‍ക്കുമ്പോള്‍ ഒരുപാട് സൗകര്യമുള്ള ഒന്നാണിതെന്ന് കരുതേണ്ട. ഇത്തിരിക്കുഞ്ഞനാണ് ഈ വീട്. ഇഷ്ടാനുസരണം എവിടെയും കൊണ്ടുപോകാം എന്നതാണ് ഈ വീടിന്റെ മറ്റൊരു ആകര്‍ഷണം.ബെര്‍ലിനിലെ പ്രശസ്ത ആര്‍കിടെക്ട് വാന്‍ ബോ ലീ മെന്റ്‌സല്‍ ആണ് ഈ ഇത്തിരി കുഞ്ഞന്‍ വീടിന്റെ ശില്‍പി. ആര്‍ക്കും എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന തരത്തിലുള്ളതാണ് ഈ വീട്. ഒറ്റമുറിയാണ് വീടിനുള്ളത്. വലിയ സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും ബുക്ക് വായിക്കാനോ ഇരുന്ന് വിശ്രമിക്കാനോ ഒക്കെ ഈ കുഞ്ഞന്‍ വീട് ധാരാളം. പൊതുവെയുള്ള വീട് എന്ന സങ്കല്‍പത്തിന് തന്നെ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഈ ഇത്തിരിക്കുഞ്ഞന്‍ വീട്.

Read more:ചിത്രീകരണം പൂര്‍ത്തിയായി ‘മനോഹരം’ ഇനി തീയറ്ററുകളിലേക്ക്

തടിയിലാണ് വീടിന്റെ നിര്‍മ്മാണം. വെര്‍ടിക്കലായോ ഹൊറിസോണ്ടലായോ ഈ വീട് ഉപയോഗിക്കാം എന്നതാണ് മറ്റൊരു ആകര്‍ഷണം. ഒരു കുഞ്ഞന്‍ ജനലും അതുപോലെതന്നെ ഒരു ചെറിയ വാതിലും ഈ വീടിനുണ്ട്. ആവശ്യമെങ്കില്‍ ചെറിയൊരു കസേരയോ സ്റ്റൂളോ ഇട്ട് വീടിന്റെ ഉള്ളിലിരിക്കാം.ഇഷ്ടനാസുരണം എപ്പോള്‍ വേണമെങ്കിലും എവിടേയ്ക്ക് വേണമെങ്കിലും ഈ വീട് എടുത്തു മാറ്റാന്‍ സാധിക്കും. ദീര്‍ഘകാലം ഒരു അഭയാര്‍ത്ഥിയായി കഴിഞ്ഞിട്ടുള്ള ആളാണ് വാന്‍ ബോ ലീ മെന്റ്‌സല്‍. തന്റെ അഭയാര്‍ത്ഥി ജീവിതത്തിലെ ഓര്‍മ്മകളാണ് ഇത്തരമൊരു വീട് നിര്‍മ്മിക്കാന്‍ വാന്‍ ബോ ലീ മെന്റ്‌സല്‍ എന്ന ആര്‍കിടെക്ടിനെ പ്രേരിപ്പിച്ചതും.