വിജയ് ദേവരകൊണ്ടയ്ക്കു വേണ്ടി സിദ് ശ്രീറാമിന്റെ മലയാളം പാട്ട്

May 16, 2019

വിജയ് ദേവരകൊണ്ട- സിദ് ശ്രീറാം കോംമ്പിനേഷന്‍ ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര്‍ എല്ലാം ഏറെ ഇഷ്ടപ്പെടുന്നു. ഗാതാ ഗോവിന്ദം എന്ന ചിത്രത്തിലെ പാട്ടിലൂടെതന്നെ ഇരുവരും പ്രേക്ഷക മനസില്‍ ഇടം നേടി. ഈ രണ്ട് പേര്‍ക്കുമൊപ്പം രശ്മികയുംകൂടി ചേരുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റ് ആകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഈ മൂന്ന് കൂട്ടരും വീണ്ടും ഒന്നിക്കുകയാണ്. ‘ഡിയര്‍ കോമ്രേഡ്’ എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് ഈ മൂവരും വീണ്ടും ഒന്നിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മലയാള റീമേക്കിനു വേണ്ടിയുള്ള ഒരു ഗാനം പുറത്തിറങ്ങി. ‘മധു പോലെ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സിദ് ശ്രീറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടുന്നുണ്ട് ഈ ലിറിക്കല്‍ വീഡിയോ. ഭരത് കമ്മയാണ് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

Read more:20 ലക്ഷത്തിലധികം കാഴ്ചക്കാര്‍; ‘കലങ്ക്’ ലെ ഗാനം ശ്രദ്ധേയമാകുന്നു

അതേസമയം സിദ് ശ്രീം റാം ആദ്യമായി ഒരു മലയാള സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചിരിക്കുകയാണ്. ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇഷ്‌ക്’ എന്ന ചിത്രത്തിനു വേണ്ടിയാണ് സിദ് പാടിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും അടുത്തിടെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നത്. മെയ് 17 ന് ചിത്രം തീയറ്ററുകളിലെത്തും.

മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിളി പേര്.