ശ്രദ്ധേയമായി ‘ഇട്ടിമാണി’യുടെ ഫസ്റ്റ് ലുക്ക്; ഏറ്റെടുത്ത് ആരാധകർ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ മോഹൻലാലിൻറെ പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മാർഗം കളി വേഷത്തിൽ നിൽക്കുന്ന മോഹൻലാലിൻറെ ചിത്രം ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളും നേരത്തെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഒരു കണ്ണിറുക്കി പിടിച്ച് നിൽക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ആരാധകരിൽ ഏറെ കൗതുകമുണർത്തിയ ചിത്രത്തിൽ രാധിക ശരത് കുമാറിനെയും കാണുന്നുണ്ട്. താരം തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരുമായി ഈ കൗതുകം താരം പങ്കുവെച്ചത്.

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു.’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ഒപ്പം ചേര്‍ത്താണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്.

Read also: ‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്‌ക്’ റിവ്യൂ വായിക്കാം..

ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ  മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്

അതേസമയം മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള സൂപ്പർ സ്റ്റാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു. മലയാളത്തിലും മറ്റ് ഭാഷകളിമൊക്കെയായി കൈ നിറയെ ചിത്രങ്ങളുള്ള മോഹൻലാൽ ഇപ്പോൾ ‘മരയ്ക്കാർ അറബികടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *