ധീരജ് സിംഗ് എടികെയിലേക്ക്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഗോൾ കീപ്പർ ധീരജ് സിംഗ് ക്ലബ് വിട്ടേക്കുമെന്ന് സൂചന. പുതിയ ഗോൾ കീപ്പർമാരുടെ സൈനിംഗോടെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിലായ ധീരജ് എടികെയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ട്. ധീരജും എടികെ അധികൃതരുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്.

നേരത്തെ ഇന്ത്യൻ ആരോസിൽ നിന്ന് ലൗപ്രീത് സിങിനെ വാങ്ങിയ ബ്ലാസ്റ്റേഴ്സ് റിയൽ കശ്മീരിന്റെ ബിലാൽ ഖാനെ ടീമിലെത്തിക്കാനും ശ്രമം നടത്തുന്നുണ്ട്. ഇതോടെ ഫൈനൽ ഇലവനിൽ നിന്നും ധീരജ് ഏറെക്കുറേ പുറത്താകുമെന്ന് ഉറപ്പായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ധീരജ് ക്ലബ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.

കഴിഞ്ഞ സീസണിൽ 13 തവണ മത്സരത്തിന് ഇറങ്ങിയ ധീരജ് 51 ഷോട്ട് ഓൺ ടാർഗറ്റ് നേരിടുകയും 19 ഗോൾ വഴങ്ങുകയും ചെയ്തിരുന്നു. പലപ്പോഴും ഗോൾ വലയ്ക്കു കീഴിലെ ധീരജിൻ്റെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് തുണയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *