കുമ്പളങ്ങിയിലെ നൂറാം ദിനങ്ങൾ ആഘോഷിച്ച് താരങ്ങൾ; കുസൃതിയൊളിപ്പിച്ച് നസ്രിയ

മനോഹരമായ രാത്രികൾ ചിലപ്പോൾ മനസിൽ നിന്നും മായാറില്ല. കുമ്പളങ്ങിയിലെ ചില രാത്രികളും മനസിൽ മായാതെ നിൽക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. പ്രമേയത്തില്‍ തന്നെ വിത്യസ്തത പുലര്‍ത്തിക്കൊണ്ട് തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകനുമായി ഏറെ അടുത്തു നില്‍ക്കുന്നു. ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ സാക്ഷ്യമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറയാതെ വയ്യ. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്. ഒപ്പംതന്നെ ഏറെ മനോഹരങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും. ചിത്രം പിറന്നിട്ട് നൂറുനാളുകൾ പിന്നിട്ടതിന്റെ ആവേശത്തിലാണ് ആരാധകരും അണിയറ പ്രവർത്തകരും. നൂറാം ദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.

റിലീസ് ചെയ്ത് 100 ദിനങ്ങൾ പിന്നിടുമ്പോഴും കുമ്പളങ്ങി നൈറ്റ്‌സ് ആവേശം ഒട്ടും ചോർന്നിട്ടില്ല. കൊച്ചി ഐ എം എ ഹാളിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ സിനിമയുടെ പേരിനോടും സ്വഭാവത്തോടും ചേർന്നൊരു മൊമന്റോ ആയിരുന്നു അണിയറപ്രവർത്തകർ താരങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നത്. പങ്കായത്തിന്റെ രൂപത്തിലുള്ള മൊമന്റോയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രം ഫഹദ് ഫാസിലിന് മൊമന്റോ നൽകിയത് ചിത്രത്തിന്റെ നിർമ്മാതാവും ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ നാസിമാണ്. മൊമന്റോ നൽകുന്നതിനിടയിലെ നസ്രിയയുടെ കുസൃതികളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്..

Read more: ‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്‌ക്’ റിവ്യൂ വായിക്കാം..

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *