‘തൂമഞ്ഞു വീണ വഴിയേ’; ശ്രദ്ധേയമായി 18ാം പടിയിലെ ഗാനം

May 18, 2019

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലെത്തുന്ന ചിത്രം പ്രഖ്യാപിച്ചതുമുതൽ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ പേരിലും മമ്മൂട്ടിയുടെ ലുക്കിലുമെല്ലാം കൗതുകം ഒളിപ്പിച്ചുവയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ അഞ്ചിനായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക. എന്നാൽ ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. ‘തൂമഞ്ഞു വീണ വഴിയേ വെൺ തൂവൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പ്രഭാകറാണ്.

മലയാള ചലച്ചിത്ര ലോകത്തെ മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 18ാം പടി. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.  ആക്ഷന് പ്രധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 18ാം പടി എന്നും സൂചനയുണ്ട്. എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more :‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്‌ക്’ റിവ്യൂ വായിക്കാം..

ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. 18ാം പടിയില്‍ പ്രധാന ഗസ്റ്റ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം.

നിരവധി താരനിരകള്‍ തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്. മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞറമ്മൂട്, പ്രിയാ മണി, സാനിയ അയ്യപ്പന്‍, മുത്തുമണി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും 18ാം പടിയില്‍ അണിനിരക്കുന്നുണ്ട്. ജൂലൈയില്‍ ചിത്രം തീയറ്ററുകളിലെത്തും.