മനോഹരമായ ഡാന്‍സുമായി ആരാധ്യ; ക്യൂട്ടെന്ന് സോഷ്യല്‍ മീഡിയ

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴഉം അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയാകാറുണ്ട്. ഇത്തരം കുട്ടിത്താരങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയാണ് അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ് ദമ്പതികളുടെ മകള്‍ ആരാധ്യ. അച്ഛനും അമ്മയ്ക്കും ഉള്ളതു പോലെ ആരാധകരും ഏറെയുണ്ട് ഈ മിടുക്കിക്ക്.

സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട് കുഞ്ഞ് ആരാധ്യ. ഐശ്വര്യ റായ്‌ക്കൊപ്പം പൊതുപരിപാടികളിലും കുട്ടിത്താരം നിറസാന്നിധ്യമാണ്. ക്യാമറ കണ്ണുകള്‍ പലപ്പോഴും കുഞ്ഞ് ആരാധ്യയെ തിരഞ്ഞു പിടിക്കാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ആരാധ്യ അഭിഷേക് ബച്ചന്‍.

Read more:“സൗബിന്‍ ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാള്‍”; ‘ജാക്ക് ആന്‍ഡ് ജില്ലി’ലേക്ക് വരവേറ്റ് സന്തോഷ് ശിവന്‍

മനോഹരമായ നൃത്തത്തിലൂടെയാണ് ഇത്തവണ കുട്ടിത്താരം ആരാധകരുടെ മനം കവരുന്നത്. കൂട്ടുകാര്‍ക്കൊപ്പം ചടുലമായ ചുവടുകള്‍ കൊണ്ട് ആരാധ്യ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നു. ‘ഗലി ബോയ്’ എന്ന ചിത്രത്തിലെ ‘മേരേ ഗലീം മേം…’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പാണ് ആരാധ്യയുടെ ഡാന്‍സ്. ക്യൂട്ട് പെര്‍ഫോമന്‍സ് എന്നാണ് കുട്ടിത്താരത്തിന്‍റെ പ്രകടനത്തിന് ആരാധകര്‍ നല്‍കുന്ന കമന്‍റ്. ഇതിനോടകം തന്നെ നിരവധി പേര്‍ ആരാധ്യയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.

 

View this post on Instagram

 

#aradhyabachchan cool entry today for @shiamakofficial #summerfunk25years @viralbhayani

A post shared by Viral Bhayani (@viralbhayani) on

Leave a Reply

Your email address will not be published. Required fields are marked *