കപ്പ് ട്രിക്കുമായി മഞ്ജു വാര്യര്‍’ കൈയടിച്ച് സോഷ്യല്‍മീഡിയ; വീഡിയോ

June 1, 2019

വെള്ളിത്തിരയിലെ അഭിനയ വിസമയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ ഒഴിവു വേളകളിലെ വിനോദങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ ഒരു  വിനോദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്. ഒരു പെണ്‍കുട്ടിക്കൊപ്പം കപ്പ് ട്രിക്ക് ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് കൈയടി നേടുന്നത്.

‘ആളുകള്‍ പറയാറുണ്ട് ഞാന്‍ ഒരല്പം‍ വട്ടു കേസാണെന്ന്. എന്റെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടാല്‍ അതിന്റെ കാരണം മനസിലാകും’ എന്ന കുറിപ്പോടുകൂടിയാണ് മഞ്ജു വാര്യര്‍ ഈ മനോഹര വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം താരത്തിന്റെ താള മികവിനെ പുകഴ്ത്തുന്നുണ്ട് പലരും. ആശംസസകള്‍ നേര്‍ന്നുകൊണ്ടുള്ള നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്.

കപ്പും കൈയും ഉപയോഗിച്ച് താളത്മകതയോടെ അതി വേഗത്തില്‍ ചെയ്യുന്ന രസകരമായ ഒരു തരം വിനോദമാണ് കപ്പ് ട്രിക്ക്. ഏകഗ്രതയും താളബോധവും ചടുലതയുമൊക്കെ വേണം കപ്പ് ട്രിക്ക് ചെയ്യാന്‍. എന്തായാലും മഞ്ജു വാര്യരുടെ കപ്പ് ട്രിക്ക് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

View this post on Instagram

 

People say I’m crazy. If they met the rest of my family, they would understand why! ? @madhuwariar @madhavangirija

A post shared by Manju Warrier (@manju.warrier) on

Read more:സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഫുള്‍ജാര്‍ സോഡകള്‍

1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് സല്ലാപം എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി.

മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. റോഷന്‍ ആന്‍ഡ്രേസ് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.