‘ബൈക്ക് റേസർ ആകേണ്ടിയിരുന്നയാൾ കർഷകൻ ആയപ്പോൾ’; വൈറലായി വീഡിയോ

June 3, 2019

തേങ്ങാ ഇല്ലാത്തൊരു ഭക്ഷണം മലയാളികൾക്ക് ചിന്തിക്കാനേ കഴിയില്ല. അത്രമേൽ മലയാളികളുമായി ചേർന്ന് നിൽക്കുന്ന ഒന്നാണ് തെങ്ങും തേങ്ങയും. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെയും പ്രിയപ്പെട്ട ഭക്ഷണ പദാർത്ഥമായി മാറിക്കൊണ്ടിരിക്കുകയാണ് തേങ്ങ. എന്നാൽ മരത്തിൽ കയറാനും തേങ്ങയിടാനുമൊന്നും ഇപ്പോൾ ആളെ കിട്ടാനെ ഇല്ല.. തേങ്ങയിടാനും കമുകിൽ കയറാനുമൊക്കെ ആളെ കിട്ടാതായതോടെ പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഒരു കർഷകൻ.

സ്ഥലം ഏതാണെന്നോ, ആരാണീ കർഷകനെന്നോ വ്യക്തമല്ലായെങ്കിലും മരത്തിൽ കയറുന്നതിനായി കണ്ടെത്തിയ പുതിയ ബൈക്കാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.  ‘ഒരു ബൈക്ക് റേസർ ആകേണ്ടിയിരുന്നയാൾ മാതാപിതാക്കളുടെ സമ്മർദ്ദം മൂലം കർഷകൻ ആയപ്പോൾ’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Read also: ‘നിപ’ ലക്ഷണങ്ങളും, മുൻകരുതലുകളും 

മരത്തിൽ കയറാൻ തയ്യാറാക്കിയിരിക്കുന്ന ഈ മിനി ബൈക്കിൽ ഒരാൾക്ക് ഇരിക്കാനുള്ള സീറ്റും ഒരുക്കിയിട്ടുണ്ട്. ആക്സിലറേറ്ററിൽ അമർത്തിയാൽ വണ്ടി അങ് മുകളിലെത്തും പിന്നീട് തേങ്ങയോ മാങ്ങയോ അടയ്ക്കയോ ഒക്കെ  പറിച്ചതിന് ശേഷം താഴേക്ക് ഇറങ്ങിവരാം. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഈ വീഡിയോ  നിരവധി ആളുകളാണ് ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്. അതോടൊപ്പം സാധാരണക്കാർക്ക് വളരെ ഉപകാര പ്രദമായ ഈ വീഡിയോയ്ക്കും ഈ കർഷകനും ആശംസകളുമായി നിരവധി ആളുകളും രംഗത്തെത്തി. ബഡെ ചോട്ടെ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ആദ്യം പങ്കുവെയ്ക്കപ്പെട്ടത്.