വായു മലിനീകരണം പെരുകുമ്പോള്‍; ബോധവല്‍കരണവുമായി വീഡിയോ

June 6, 2019

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുകയാണ് ഒരു വീഡിയോ. വായു മലിനീകരണത്തിനെതിരെ ബോധവല്‍കരണവുമായി പുറത്തിറങ്ങിയ ഹവാ ആനേ ദേ എന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. അക്ഷയ്കുമാറും രാജ്കുമാര്‍ റാവുവും വിക്കി കൗശാലുമാണ് ബോധവല്‍കരണ സന്ദേശവുമായി വീഡിയോയിലൂടെ പ്രത്യക്ഷപ്പെടുന്നത്. ഭംല ഫൗണ്ടേഷനാണ് ഈ മ്യൂസിക്കല്‍ വീഡിയോയ്ക്ക് പിന്നില്‍. കൊമേഡിയനായ കപില്‍ ശര്‍മ്മ, കൊറിയോഗ്രഫറായ ഷിമക് ദവാര്‍, ബോളിവുഡ് ഗായകരായ ഷാന്‍, ശങ്കര്‍ മഹാദേവന്‍, സുനിധി ചൗഹാന്‍ എന്നിവരും ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ജൂണ്‍ അഞ്ചിനാണ് പരിസ്ഥിതി ദിനം. മനുഷ്യനെ പോലെ പരിപാലനം ആവശ്യമാണ് പരിസ്ഥിതിക്കും. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി 1972 മുതലാണ് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്. വായു മലിനീകരണം തടയുക എന്നതാണ് ഇത്തവണത്തെപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ഹവാ ആനേ ദേ എന്ന വീഡിയോയില്‍ വായു മലിനീകരണത്തിനെതിരെ പൊരുതാന്‍ ജീവിതരീതിയില്‍ നാം വരുത്തേണ്ട മാറ്റങ്ങളും പ്രതിപാദിക്കുന്നുണ്ട്.

Read more:പ്രണയനായകനായി ജയറാം; ശ്രദ്ധേയമായി ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറി’ലെ ഗാനം

വലിയ തോതിലുള്ള ചൂഷ്ണങ്ങള്‍ക്ക് ഇരയാകുന്നുണ്ട് ഇക്കാലത്ത് പ്രകൃതി. മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നു.യന്ത്രരാക്ഷസിയുടെ കരാളഹസ്തത്തില്‍ അമര്‍ന്ന് പ്രകൃതി മരണ വേദന അനുഭവിക്കുന്നു. അബംരചുംബികളായെ കെട്ടിട സമുച്ചയങ്ങള്‍ പണിയുന്നതിനുവേണ്ടി പ്രകൃതിയെ ചൂഷ്ണം ചെയ്യുന്‌പോള്‍ നാം തിരിച്ചറിയേണ്ട ഒന്നുണ്ട്, നാം ഇരിക്കുന്ന കൊമ്പു തന്നെയാണ് മുറിക്കുന്നത്. ഒരു കാലത്ത് വരങ്ങളായി നാം കരുതിയ മരങ്ങളൊക്കെയും വരകള്‍ മാത്രമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പൊന്നു പോലെ കരുതാം നമുക്കും ഈ പ്രകൃതിയെ…