വിജയം നേടാൻ ഇന്ത്യയും ഓസീസും; ഇന്ത്യക്കിത് നിർണായക മത്സരം

June 9, 2019

ലോകകപ്പിൽ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം നേടി അരങ്ങേറിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യ ഓവലിലേക്ക് ഇത്തവണ എത്തുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യൻ പട സ്വന്തമാക്കിയത്.

ലോകകപ്പിന്‍റെ പന്ത്രണ്ടാം പതിപ്പിൽ കിരീടമോഹവുമായി ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ എത്തുമ്പോള്‍ ഓസ്‌ട്രേലിയ ഇന്ത്യൻ ടീമിനെക്കാൾ മുന്നിലാണ്. 11 കളിയിൽ  എട്ട് വിജയമാണ് ഓസ്ട്രേലിയ ഇതുവരെ കരസ്ഥമാക്കിയത്. അതേസമയം മൂന്ന് വിജയം മാത്രമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.  ഇന്ത്യ രണ്ട് തവണ ചാമ്പ്യന്മാരായ ലോകകപ്പിലും ഓസ്ട്രേലിയയെ തോൽപിച്ചിരുന്നു. ഇതിൽ രണ്ടുതവണ ജയിച്ചപ്പോഴും ഇന്ത്യ കപ്പുയർത്തി എന്നത് വിരാട് കോലിക്കും സംഘത്തിനും നൽകുന്ന ഊർജ്ജം ചെറുതല്ല.

അതേസമയം  ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മത്സരം തുടങ്ങുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്.