എംജി ശ്രീകുമാറിനൊപ്പം മനോഹര ഗാനവുമായി ദിയക്കുട്ടി; വീഡിയോ

June 11, 2019

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായി മാറിയതാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും മനഹോരമായ ആലാപനംകൊണ്ടും കുട്ടിപ്പാട്ടുകാരെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടുന്നു.

ടോപ് സിംഗറില്‍ ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാട്ടുകാരിയാണ് കൃഷ്ണദിയ. മനോഹരമായ ഒരു സംഗീത വിരുന്നാണ് പലപ്പോഴും കുട്ടിത്താരം പ്രേക്ഷകകര്‍ക്ക് സമ്മാനിക്കുന്നതും. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ ഗായകന്‍ എം ജി ശ്രീകുമാറിനൊപ്പമുള്ള കൃഷ്ണദിയയുടെ പാട്ടാണ് കൈയടി നേടുന്നത്.

ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പെഴുക്ക… എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗല്‍ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്.ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8 മണിക്ക് ഫ്‌ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.