ലോകകപ്പ് ആവേശത്തില്‍ നിറഞ്ഞ് ‘ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ; വീഡിയോ

June 11, 2019

ലോകമെങ്ങും ക്രിക്കറ്റ് ആവേശത്തിലാണ്. ലോകകപ്പ് ക്രിക്കറ്റിന് അരങ്ങൊരുങ്ങിയിട്ട് ദിവസങ്ങളായി. അന്തിമ പോരാട്ടം വരെ ഈ ആവേശം തുടരുമെന്ന് ഉറപ്പ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ലോകകപ്പിന് ആവേശം പകര്‍ന്നുകൊണ്ട് ഒരുക്കിയ ‘ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ’ എന്ന വീഡിയോ ഗാനം. ക്രിക്കറ്റ് ആവേശം മുഴുവനായും ആവാഹിച്ചിട്ടുണ്ട് ഈ ഗാനരംഗത്ത്.

ടീം ഇന്ത്യയിലുള്ള ആരാധകരുടെ പ്രതീക്ഷയും ഈ ഗാനരംഗത്ത് പ്രതിഫലിക്കുന്നുണ്ട്. ഇന്‍ഫോപാര്‍ക്കിലെ ഒരുകൂട്ടം ടെക്കികളാണ് ഈ ഗാനത്തിന് പിന്നില്‍. ശ്രീരാജ് രവികുമാര്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. കലൈശെല്‍വി കെ എസ്, കൃപ ബി, ശിവാനി എം ആര്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അനൂപ് ബി എസ്, ദിനു ഗോപാല കൃഷ്ണന്‍, ഫാസില്‍ അബ്ദു, കാര്‍ത്തിക് കിരണ്‍, നവനീത് കൃഷ്ണന്‍, സന്തോഷ് മഹാദേവന്‍, സുബ്രഹ്മണ്യന്‍ കെ വി, ശിവാനി എം ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

അതേസമയം ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയക്ക് കൂടുതല്‍ വിജയ പ്രതീക്ഷ ഏകുന്നു. കഴിഞ്ഞ രമ്ട് മത്സരങ്ങളിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗത്ത് ആഫ്രിക്കെയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരെ നടന്ന മത്സരങ്ങള്‍ ടീം ഇന്ത്യ ഗംഭീര വിജയം തന്നെ സ്വന്തമാക്കി.

ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2015 ല്‍ 14 ടീമുകളാണ് ലോകകപ്പ് നേടുവാന്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.

അതേസമയം ടൂര്‍ണമെന്റില്‍ആതിഥേയരായ ഇംഗ്ലണ്ടും, ഐ സി സി വേള്‍ഡ് റാങ്കിങ്ങില്‍ ആദ്യത്തെ ഏഴു സ്ഥാനക്കാരുമുള്‍പ്പെടെ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക. ജൂലൈ പതിനാലോടു കൂടിയാണ് ഇത്തവണത്തെ ലോകകപ്പ് അവസാനിക്കുക.